ലോസ് ഏഞ്ചൽസ്: പുരസ്കാര വേദിയിൽ അപമര്യാദയായി പെരുമാറിയ ഹോളിവുഡ് നടൻ വിൽ സ്മിത്തിനെ പത്തുവർഷത്തേക്ക് ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി ഓസ്കാർ അക്കാദമി.
രണ്ടാഴ്ച മുൻപ്, പുരസ്കാര വേദിയിൽ വച്ച് വിൽ സ്മിത്ത്, അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചിരുന്നു. വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിൻകെറ്റ് സ്മിത്തിനെ അവതാരകൻ അവഹേളിച്ചതിന് തുടർന്നാണ് സ്മിത്ത് പ്രതികരിച്ചത്. മുന്നറിയിപ്പു നൽകിയിട്ടും, ക്രിസ് റോക്ക് പരിഹാസം തുടർന്നപ്പോഴാണ് വേദിയിലേക്ക് കയറി വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ചത്.
പത്തുവർഷത്തേക്ക് ഓസ്കാർ ദാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നാണ് വിൽ സ്മിത്തിനെ അധികൃതർ വിലക്കിയിരിക്കുന്നത്. എന്നാൽ, സംഭവത്തെ തുടർന്ന് അധികം വൈകാതെ തന്നെ നടൻ ഓസ്കാർ അക്കാദമിയിൽ നിന്നും രാജിവച്ചിരുന്നു. പരസ്യമായി അദ്ദേഹം എല്ലാവരോടും മാപ്പപേക്ഷിക്കുകയും ചെയ്തു.
Post Your Comments