ലെബനന്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിന്റെ ആദ്യ ദിവസം തന്നെ മോചിപ്പിക്കേണ്ട മൂന്ന് ഇസ്രയേലി തടവുകാരുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടു. ഹമാസ് വക്താവ് ടെലിഗ്രാമിലെ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ അനിശ്ചിതത്വത്തിലായ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പിലാക്കുമെന്നാണ് വിവരം. വെടിനിര്‍ത്തലിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട ഇസ്രയേല്‍ ബന്ദികളുടെ പട്ടിക ഹമാസ് സംഘം നല്‍കിയില്ലെങ്കില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ റദ്ദാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
Read Also: അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നേരത്തെയും കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് പൊലീസ്
റോമി ഗോനെന്‍ (24), എമിലി ദമാരി(28), ഡോറോണ്‍ ഷതന്‍ബര്‍ ഖൈര്‍ (31) എന്നവരെയാണ് മോചിപ്പിക്കുന്നതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു. 2023 ഒക്ടോബര്‍ 7-ന് ഹമാസ് ആക്രമണത്തിനിടെയാണ് ഈ മൂന്ന് സിവിലിയന്‍ സ്ത്രീകളെയും ബന്ദികളാക്കിയത്. അന്നുണ്ടായ ആക്രമണത്തില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
അതേസമയം, വെടിനിര്‍ത്തലിന് ആസൂത്രണം ചെയ്ത ആരംഭ സമയം കഴിഞ്ഞിട്ടും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നു. കരാറിന്റെ ഭാഗമായി മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് നല്‍കുന്നതുവരെ ഉടമ്പടി ‘ആരംഭിക്കില്ലെന്ന്’ നെതന്യാഹു പറഞ്ഞിരുന്നു.
Post Your Comments