News

മുടി കൊഴിച്ചിൽ തടയാൻ

മുടി കൊഴിച്ചിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നോ ? എങ്കിൽ അറിയുക ഇത് തടയാനുള്ള മരുന്ന് കണ്ടെത്തി. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര‍ജ്ഞരാണ് ഇതിനു പിന്നിൽ. മുടി വളരാന്‍ സഹായിക്കുന്ന ഫോളിക്കിളുകളെ ഉത്തേജിപ്പിക്കാന്‍ മരുന്നിന് കഴിയുമെന്നും, മുടി കൊഴിയലിന് നിലവില്‍ ഉപയോഗിക്കുന്ന മിനോക്സിഡില്‍, ഫിനാസ്റ്റിറൈഡ് എന്നിവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്നതാണ് പുതിയ ഗവേഷണത്തിലേയ്ക്ക് നയിച്ചതെന്നും ഇവർ പറയുന്നു. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ജേണലിലാണ് മരുന്നിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

മിനോക്സിഡിലും, ഫിനാസ്റ്റിറൈഡും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം നല്‍കാറില്ലെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരം കേസുകളില്‍ മുടി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ ആശ്രയിക്കലാണ് മിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാല്‍, സാധാരണ നിലയില്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ കണ്ടുപിടിത്തം.

Read Also : കൂര്‍ക്കംവലിയുണ്ടോ ? എങ്കിൽ ഈ രോ​ഗലക്ഷണമാണ്

1980-കളില്‍ മുടിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് ഉപയോഗിച്ചിരുന്ന സൈക്ക്ലോസ്പോറിന്‍ എ എന്ന മരുന്നിനെയാണ് ഫലപ്രദമായ രീതിയില്‍ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാമെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിക്കുന്നവരില്‍ ശരീരത്ത് രോമ വളര്‍ച്ച കൂടുമെന്ന് കണ്ടതോടെ ഈ മരുന്നിന്റെ ഉപയോഗം പതിയെ കുറഞ്ഞിരുന്നു. അതിനാല്‍, തലയിലെ ഫോളിക്കിളുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിയിലുള്ളതാണ് പുതിയ മരുന്നിന്റെ നിര്‍മാണമെന്നു പഠന റിപ്പോർട്ടിൽ പറയുന്നു.

മരുന്നിന് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന രീതിയില്‍ പ്രോട്ടീനുകളെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണം തെളിയിച്ചത്. വിവിധ പ്രകൃതമുള്ള നാല്‍പതിലേറെ ആളുകളുടെ കോശങ്ങളില്‍ മരുന്ന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞതായും, മുടി കൊഴിയല്‍ നേരിടുന്നവര്‍ക്ക് മരുന്ന് ഏറെ സഹായകരമാകുമെന്നു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button