Latest NewsNewsIndia

പ്രധാനമന്ത്രിക്കും ആർ.എസ്.എസിനും എതിരായ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണം: പുതിയ പ്ലാനുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ പ്രതിപക്ഷ പാർട്ടികൾ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർ.എസ്.എസിനെതിരെയായ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, അവരെ ഒന്നിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തി. സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം, മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമുള്ള സത്യങ്ങൾ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അധികം വൈകാതെ ശ്രീലങ്കയിലെന്ന പോലെ സത്യം പുറത്തുവരുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾക്ക് അനുകൂലമായ വിധി തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ആശയവിനിമയ ഉപകരണങ്ങളുടെ 100% ആധിപത്യം ബി.ജെ.പിക്ക് ഉള്ളതുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മാധ്യമങ്ങൾ കേന്ദ്രത്തിനൊപ്പമാണെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്.

Also Read:പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച്‌ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ

അതേസമയം, തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) തലവനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയും ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയെ നേരിടാൻ, സംയുക്ത മുന്നണിയിൽ പ്രവർത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ, ഒറ്റക്കെട്ടായി നിൽക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം പ്രാധാന്യമർഹിക്കുന്നു.

‘രാഹുൽ ഗാന്ധി 24 മണിക്കൂറും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹം പാർട്ടിയുടെ അധ്യക്ഷനാകണമെന്ന് ഞാൻ കരുതുന്നു. കോൺഗ്രസ് അദ്ദേഹത്തെ പ്രസിഡന്റാക്കണം, എങ്കിൽ മാത്രമേ വലിയ എന്തെങ്കിലും സംഭവിക്കൂ’, സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവ് വ്യക്തമാക്കി. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ മാധ്യമപ്രവർത്തകർ രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും, ‘അതിനെക്കുറിച്ച് പിന്നീട് നോക്കാം’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

Also Read:മ​ല​പ്പു​റ​ത്ത് പൊ​ലീ​സു​കാ​ര​നെ കാ​ണാ​നില്ലെന്ന് പരാതി

യാദവിനെ തന്റെ ‘ഗുരു’ എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ദീർഘനാളത്തെ അസുഖത്തിന് ശേഷം അദ്ദേഹം ഇപ്പോൾ ‘സജ്ജനായി പോരാടുന്നത്’ കാണുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. ‘വിദ്വേഷത്തിന്റെ രാഷ്ട്രീയം’ കാരണം സമ്പദ്‌വ്യവസ്ഥ പോലും കഷ്ടപ്പെടുകയാണെന്ന് ഗാന്ധി അഭിപ്രായപ്പെട്ടു. ‘സൗഹാർദ്ദമില്ലാത്ത ഒരു രാജ്യത്ത് വിദ്വേഷം വർദ്ധിക്കും, പണപ്പെരുപ്പം ഉയരും, സമ്പദ്‌വ്യവസ്ഥ തഴച്ചുവളരില്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടില്ല. എന്താണ് വരാൻ പോകുന്നതെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, നിങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരു കാര്യം നിങ്ങൾ കാണില്ലായിരുന്നു. ഈ രാജ്യത്തെ തൊഴിലിന്റെ ഘടന, ഈ രാജ്യത്തിന്റെ നട്ടെല്ല് തകർന്നിരിക്കുന്നു’, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button