
കിളിമാനൂര്‍: പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയില്‍. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി തറയില്‍ വീട്ടില്‍ സങ്കീര്‍ത്ത് സുരേഷ് (19) ആണ് പിടിയിലായത്. കിളിമാനൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കരവാരം തോട്ടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ കണ്ണൂര്‍ ജില്ലയില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read Also : ഇമ്രാൻ ഖാന് അധികാരം നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും ? ഒരു സസ്പെൻസ് ത്രില്ലർ സിനിമാ മൂഡിൽ പാകിസ്ഥാൻ
കിളിമാനൂര്‍ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത് കെ. നായര്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.
Post Your Comments