Latest NewsNewsInternational

ഷഹീന്‍-3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: 2,750 കിലോമീറ്റര്‍ ആണവ, പരമ്പരാഗത പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഷഹീന്‍-3 ഭൗമോപരിതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. പാക് സൈനിക മാധ്യമ വിഭാഗം ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.

Read Also : പിണറായി കേരളത്തിന്റെ അഭിമാനം, കെ റെയിലിന് പൂര്‍ണ പിന്തുണ : സിപിഎമ്മിനെ പുകഴ്ത്തി കെ.വി തോമസ്

അറബിക്കടലിനെ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണമെന്ന് ഐഎസ്പിആര്‍ പറഞ്ഞു. സ്ട്രാറ്റജിക് പ്ലാന്‍സ് ഡിവിഷനില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചു.

വിജയകരമായി പരീക്ഷണം നടത്തിയതിന് ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി അഭിനന്ദിച്ചു. മേഖലയില്‍ സമാധാനപരമായ സഹവര്‍ത്തിത്വമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാന്റെ പരമാധികാരത്തിനെതിരായ ഏത് ആക്രമണത്തെയും തടയുക എന്നതാണ് ലക്ഷ്യമെന്നും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button