കണ്ണൂര്‍: കോണ്‍ഗ്രസിന്റേയും ഹൈക്കമാന്‍ഡിന്റേയും മുന്നറിയിപ്പുകളെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്തു. സഖാക്കളെ എന്ന് വിളിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. സെമിനാറിലേക്ക് ക്ഷണിച്ചവര്‍ക്ക് കെ.വി. തോമസ് പ്രത്യേകം നന്ദി പറഞ്ഞു. അഭിമാനത്തോടെയും സന്തോഷത്തോടും കൂടിയാണ് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തിന്റെ അഭിമാനമാണെന്നും സ്വന്തം അനുഭവത്തില്‍ നിന്നാണ് താന്‍ ഇത് പറയുന്നതെന്നും കെ.വി തോമസ് പറഞ്ഞു.
Read Also : ‘ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നു’, എനിക്കത് മതി: രാഹുൽ ഗാന്ധി
‘ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയതിനും എന്ത് തീരുമാനമെടുക്കണമെന്ന് ഉപദേശിച്ചതിനും പിണറായി വിജയനോട് നന്ദി പറയുന്നു. സെമിനാറില്‍ പങ്കെടുത്തത് ശരിയായെന്ന് നിങ്ങളെ കാണുമ്പോള്‍ എനിക്ക് തോന്നുന്നു. അതുപോലെ, കോണ്‍ഗ്രസിനും കരുത്താകുമെന്നാണ് കരുതുന്നത്. സെമിനാറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണുന്നില്ല. താനിപ്പോഴും കോണ്‍ഗ്രസുകാരനാണ്, കെ.വി തോമസ് പറഞ്ഞു.
കെ റെയിലിന് പിന്തുണച്ചായിരുന്നു കെ.വി തോമസിന്റെ പ്രസംഗം. നാടിന് ഗുണകരമായ പദ്ധതിക്കൊപ്പം നമ്മള്‍ നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയമില്ല. മെട്രോ യാഥാര്‍ഥ്യമായത് ഒന്നിച്ച് നിന്നപ്പോഴാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments