പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ, മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്നിറങ്ങുന്നത്. എന്നാൽ, സീസണിൽ ആദ്യ ജയം തേടിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്.
സൂപ്പർ താരങ്ങളായ ഇഷാൻ കിഷനും രോഹിത് ശർമയും ഇതുവരെ ഫോമിലേക്ക് എത്തിയിട്ടില്ല. സൂര്യകുമാർ യാദവിനൊപ്പം തിലക് വർമ്മയുടെ പ്രകടനമാണ് മുംബൈയുടെ പ്രതീക്ഷ. അവസാന രണ്ട് മത്സരങ്ങളിൽ ജയിച്ചെങ്കിലും ബാംഗ്ലൂരിനും ആശങ്കകളേറെയുണ്ട്. ഫാഫ് ഡുപ്ലെസിയും വിരാട് കോഹ്ലിയും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല.
Read Also:- യുവത്വം നില നിര്‍ത്താൻ!
ഗ്ലെൻ മാക്സ്‍വെൽ മധ്യനിരയിൽ തിരിച്ചെത്തിയത് ബാംഗ്ലൂരിന് കരുത്താവും. പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന്‍റെ ഫിനിഷിംഗ് മികവിലും പ്രതീക്ഷയേറെ. ഹർഷൽ പട്ടേല്‍, വാനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുൾപ്പെട്ട ബൗളിംഗ് നിര ഇതുവരെ ഫോമിലേക്കുയർന്നിട്ടില്ല. പൂനയിൽ മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
Post Your Comments