Latest NewsIndiaInternational

‘അത്രയ്ക്കിഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പോകാം’ : ഇമ്രാൻ ഖാനോട് നവാസ് ഷെരീഫിന്റെ മകൾ

ഇസ്ലാമാബാദ്: ഇന്ത്യയെ പ്രശംസിക്കുന്ന ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി നവാസ് ഷെറീഫിന്റെ മകൾ. അത്രത്തോളം ഇഷ്ടമാണെങ്കിൽ, പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പോകാനാണ് അവർ ഇമ്രാനോട് ആവശ്യപ്പെട്ടത്.

നവാസ് ഷെറീഫിന്റെ മകൾ മറിയം നവാസ് ഷെരീഫ് ആണ് ഇമ്രാനെ കടന്നാക്രമിച്ചു കൊണ്ട് രംഗത്തെത്തിയത്. സ്വന്തം പാർട്ടിക്കാർ പുറത്താക്കുകയും അധികാരം നഷ്ടപ്പെടുകയും ചെയ്തതോടെ ഇമ്രാൻ ഖാന്റെ സമതല തെറ്റിയെന്നും, നിരന്തരം ഇന്ത്യയെ പുകഴ്ത്തിപ്പറയുന്ന അദ്ദേഹത്തിന് താല്പര്യമുണ്ടെങ്കിൽ പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പോകാമെന്നും മറിയം പറയുന്നു.

അതേസമയം, പാകിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. കോടതിവിധി എതിരായതോടെ, അധികാരം നിലനിർത്താൻ ഇമ്രാന് പുതിയ വഴികൾ തേടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button