കണ്ണൂര്‍: തനിക്ക് ഇതുവരെ ലഭിച്ച പദവികളല്ലാതെ, സി.പി.എമ്മിന്റെ കൈയ്യില്‍ നിന്ന് പുതുതായി ഒന്നും ലഭിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. സി.പി.എമ്മുകാരനല്ലാത്തതിനാല്‍, ഒരു പാര്‍ട്ടി പദവിയും ലഭിക്കില്ല. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സിപിഎം സെമിനാര്‍ സംബന്ധിച്ച ശശി തരൂരിന്റെ മനസ് എന്താണെന്ന് എനിക്കറിയാം. ഇതുസംബന്ധിച്ച് സോണിയ ഗാന്ധിക്ക് കൈമാറിയ കുറിപ്പിന്റെ പകര്‍പ്പ് തരൂര്‍ അയച്ചുതന്നിരുന്നു. ഈ വിഷയത്തിലുള്ള തരൂരിന്റെ നിലപാട് അദ്ദേഹമാണ് പറയേണ്ടത്’, കെ.വി തോമസ് വ്യക്തമാക്കി.
‘അച്ചടക്ക നടപടി എടുത്താലും താന്‍ കോണ്‍ഗ്രസുകാരനാണ്. ചിലപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭാരവാഹിയാവില്ലായിരിക്കും. കോണ്‍ഗ്രസ് ഒരു ജീവിതമാണ്. കോണ്‍ഗ്രസ് ആണെന്ന് പറയുന്നത് തന്റെ അവകാശമാണ്. ആ അവകാശം ആര്‍ക്കും മാറ്റാന്‍ സാധിക്കില്ല’, കെ.വി തോമസ് ചൂണ്ടിക്കാട്ടി.
തന്നെ പദവികളില്‍ നിന്ന് മാറ്റാനെ സാധിക്കൂ. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ല. രാഷ്ട്രീയ ഭാവിയെ കുറിച്ച് ആശങ്കയില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments