Latest NewsKeralaNews

രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ എക്‌സ്-ഇ സ്ഥിരീകരിച്ചു

 

അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ. രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഗുജറാത്തിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അ‌റുപതുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 13നാണ് ഇയാൾക്ക് രോഗബാധ കണ്ടെത്തിയത്.
ഒരാഴ്ചക്ക് ശേഷം അസുഖം ഭേദമായി രോഗി ആശുപത്രി വിട്ടു.

ജീനോം സീക്വൻസ് നടത്തിയതിന് ശേഷമാണ് രോഗം എക്സ്.ഇ. വകഭേദമാണെന്ന് തിരിച്ചറിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് ഉറപ്പു വരുത്താൻ വേണ്ടി വീണ്ടും പരിശോധന നടത്തുമെന്നാണ് വിവരം. എന്നാൽ രോഗിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നേരത്തെ മുംബൈയില്‍ പുതിയ കോവിഡ് വകഭേദം എക്‌സ്.ഇ. കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സ്ഥിരീകരിച്ചിരുന്നില്ല. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്‌സ്.ഇ. വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കിയിരുന്നു. ഈ വകഭേദത്തെ കുറിച്ചുള്ള വിശദ പഠനം ഇപ്പോഴും നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button