KeralaLatest NewsNewsIndia

കൈവിട്ടതെല്ലാം കെട്ടിപ്പിടിക്കും, ബംഗാളും ത്രിപുരയും തിരിച്ചു പിടിക്കാൻ കൂലങ്കഷമായ ചർച്ച: പ്രതാപം സ്വപ്നം കണ്ട് സിപിഐഎം

വരാനിരിക്കുന്ന സിപിഎം ഭരണം കെജിഎഫ് രണ്ടാം ഭാഗം പോലെയായിരിക്കുമെന്ന് അണികൾ സ്വപ്നം കാണുന്നു

കണ്ണൂർ: കൈവിട്ടതെല്ലാം തിരിച്ചുപിടിക്കാൻ ഉറച്ചു തന്നെയാണ് കണ്ണൂരിലേക്ക് സീതാറാം യെച്ചൂരിയടക്കമുള്ള സിപിഎം കേന്ദ്ര നേതാക്കൾ വണ്ടികയറിയത്. ബംഗാളും ത്രിപുരയും പിടിച്ചടക്കുക എന്നതുതന്നെയാണ് കേന്ദ്ര നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത്. പാർട്ടിയിലെ പോരായ്മകളും, മാറ്റം വരുത്തേണ്ട ശീലങ്ങളുമെല്ലാം കൂലങ്കഷമായ ചർച്ചകൾക്ക് വിധേയമാകുമ്പോൾ വരാനിരിക്കുന്ന സിപിഎം ഭരണം കെജിഎഫ് രണ്ടാം ഭാഗം പോലെയായിരിക്കുമെന്നാണ് അണികൾ ആവേശത്തോടെ പറയുന്നത്.

Also Read:കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ..

തങ്ങളുടെ ആ പഴയ പ്രതാപ കാലഘട്ടമാണ് കേന്ദ്ര കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും സ്വപ്നം കാണുന്നത്. കാലവും കോലവും മാറിയിട്ടും, എന്തുകൊണ്ട് ത്രിപുരയിലും ബംഗാളിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല എന്നത് തന്നെയാണ് ചർച്ചകൾക്ക് വിധേയമാകുന്ന പ്രധാനപ്പെട്ട കാരണം. കേരളത്തെ സംബന്ധിച്ചിടത്തോളം, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്. രണ്ട് ഭരണ കാലഘട്ടങ്ങൾ അതിന്റെ തെളിവാണ്. എങ്കിലും കെ റെയിലും, കുടിയൊഴിപ്പിക്കലുമെല്ലാം പലയിടത്തും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.

അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സുപ്രധാന ചര്‍ച്ച ഇന്ന് നടക്കും. പാര്‍ട്ടിയുടെ ഭാവിയെന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന ചര്‍ച്ചയാണ് ഇന്ന് നടക്കുന്നതെന്നാണ് സൂചനകൾ. ഇന്നത്തെ ചർച്ച വളരെ പ്രതീക്ഷയോടെയാണ് നേതാക്കൾ നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button