രാജ്യത്ത് 18 വയസ് പൂർത്തിയാക്കിയ എല്ലാവർക്കുമുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ലഭ്യമായി തുടങ്ങി. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 തികഞ്ഞവർ എന്നിവർക്ക് നൽകിവന്ന വാക്സിന്‍ വിതരണം തുടരും. എന്നാൽ എല്ലാവർക്കും ബൂസ്റ്റർ സൗജന്യമാകില്ല. നിലവിൽ ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 വയസ്സ് തികഞ്ഞവർ എന്നിവർക്ക് മാത്രമാണ് വാക്സ്ൻ സൗജന്യം. ബാക്കിയുള്ളവർ ബൂസ്റ്റർ ഡോസ് പണം നൽകി സ്വീകരിക്കണം. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വാക്സിൻ മറ്റുള്ളവർക്ക് ലഭ്യമാകുന്നത്.
രണ്ട് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർ മാത്രമേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവൂ എന്നാണ് നിർദ്ദേശം. നേരത്തെ സ്വീകരിച്ച വാക്സിന്റെ തന്നെ ബൂസ്റ്റർ സ്വീകരിക്കണം. സർവീസ് ചാർജായി പരമാവധി 150 രൂപ മാത്രമേ ഈടാക്കാവൂ എന്നും നിർദേശമുണ്ട്.
ബൂസ്റ്റർ ഡോസ് എടുക്കാനായി പുതിയതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. www.cowin.gov.in എന്ന ലിങ്കിൽ കയറി നേരത്തെ എടുത്ത രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം . രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുഭാഗത്ത് കാണുന്ന ഷെഡ്യൂൾ പ്രിക്കോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യണം. അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
Post Your Comments