
കൊച്ചി: ചെന്നൈ–തിരുവനന്തപുരം എസി ദ്വൈവാര സർവീസ് റെയിൽവേ പുനരാരംഭിക്കുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, കാട്പാടി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ഫസ്റ്റ് എസി–1, സെക്കൻഡ് എസി–2, തേഡ് എസി–8 ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
ചെന്നൈ– തിരുവനന്തപുരം ട്രെയിൻ (22207) 15-ാം തിയതി മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.05ന് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ വഴിയാണു സർവീസ്. മടക്ക ട്രെയിൻ (22208) തിരുവനന്തപുരത്തുനിന്നു 17 മുതൽ ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7.15ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.15ന് ചെന്നൈയിലെത്തും.
Post Your Comments