ദോഹ: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 135 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റുള്ള 134 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതർ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
Read Also: പിണറായി കേരളത്തിന്റെ അഭിമാനം, കെ റെയിലിന് പൂര്‍ണ പിന്തുണ : സിപിഎമ്മിനെ പുകഴ്ത്തി കെ.വി തോമസ്
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തറിൽ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിക്കണം. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990 ലെ 17-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
Post Your Comments