വാഷിംഗ്ടണ്‍: യുക്രെയ്നില്‍ ഒരു മാസത്തിലേറെയായി,റഷ്യന്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ റഷ്യയ്ക്കുമേല്‍ അമേരിക്ക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുടിന്റെ രണ്ട് പെണ്മക്കള്ക്കടക്കം കഴിഞ്ഞദിവസം അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പുടിന്റെ സ്വത്തുവകകള്‍ മക്കളായ കാതറിന വ്ളാഡിമിറോവ്ന റ്റികനോവ, മരിയ വ്ളാഡിമിറോവ്ന വെറോന്റ്സോവ എന്നിവര്‍ മുഖാന്തരം ഒളിപ്പിക്കുകയാണെന്ന് ശക്തമായി വിശ്വസിക്കുന്നതിനാലാണ് ഉപരോധം ഏര്‍പ്പെടുത്തുന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. റോയ്റ്റേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
Read Also : വ്യാജ ഡോക്ടറേറ്റ്: ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വ്യാജമാണെന്ന ആരോപണത്തില്‍ വിധി പറഞ്ഞ് ലോകായുക്ത
പുടിനും അദ്ദേഹത്തിന്റെ കൂട്ടാളികളും റഷ്യയിലെ മറ്റു പല സമ്പന്നരും തങ്ങളുടെ കുടുംബാംഗങ്ങള്‍ വഴി, സ്വത്തുവകകള്‍ അമേരിക്കയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും നിക്ഷേപിക്കുന്നതായാണ് അമേരിക്ക കണ്ടെത്തിയിരിക്കുന്നത്. ഇതുതന്നെയാണ്, പുടിന്റെ പെണ്മക്കള്ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള കാരണമെന്നും അമേരിക്ക പറയുന്നു.
Post Your Comments