മുംബൈ: ഐപിഎല്ലില്‍ മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സാണ് എതിരാളികൾ. ലഖ്നൗവിനെയും ഡല്‍ഹിയെയും മറികടന്നാണ് ഗുജറാത്ത് പഞ്ചാബിനെ നേരിടാനിറങ്ങുന്നത്. മികച്ച ഫോമിൽ തുടരുന്ന ലോക്കി ഫെര്ഗ്യൂസന്, മുഹമ്മദ് ഷമി, റാഷിദ് ഖാന് ത്രയം തന്നെയാണ് ഗുജറാത്തിന്റെ കരുത്ത്.
അതേസമയം, ഗുജറാത്ത് നിരയിൽ ഏഴ് ബൗളര്‍മാരെ പരീക്ഷിക്കാനുള്ള ശേഷിയുണ്ടെങ്കിലും, ഫോമിലല്ലാത്ത വരുണ്‍ ആരോണിനെ നിലനിര്‍ത്തുമോയെന്നത് കണ്ടറിയണം. മാത്യു വെയ്ഡും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്കിയാല് ഗുജറാത്തിനെ തടയുക എളുപ്പമാകില്ല. ഡല്‍ഹിക്കെതിരെ ശുഭ്മാന്‍ ഗില്‍ ഫോമിലേക്കുയര്‍ന്നതും പ്രതീക്ഷ നല്കുന്നു.
Read Also:- കൂൺ ചില്ലറക്കാരനല്ല: ഗുണങ്ങൾ അറിയാം!
എന്നാൽ, മൂന്ന് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഗുജറാത്തിനെതിരെയെത്തുന്നത്. ക്വാറന്റീന് പൂര്‍ത്തിയാക്കിയ ജോണി ബെയ്ര്‍സ്റ്റോ ടീമിലെത്തുന്നതോടെ പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് കൂടും. ഭാനുക രജപക്സെയ്ക്ക് സ്ഥാനം നഷ്ടമാകാനാണ് സാധ്യത. 170ന് താഴെ റണ്ണൊഴുകുന്ന ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്ന് ടോസും നിര്‍ണായകമാകും.
Post Your Comments