എറണാകുളം: കേരളത്തിന് നിരവധി സാധ്യതകളുണ്ടെന്നും വികസന കാര്യത്തില്‍ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഭൂമിയേറ്റെടുക്കലാണെന്നും ദേശീയപാതകള്‍ ഇന്നും ഇടുങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും കെവി തോമസ് പറഞ്ഞു.
താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയനെന്നും കെ കരുണാകരനും പിണറായി വിജയനുമാണ് താൻ കണ്ട ശക്തരായ രണ്ട് നേതാക്കളെന്നും കെവി തോമസ് പറഞ്ഞു. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തീരുമാനമെടുത്താല്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് കരുണാകരന്‍. അതുപോലൊരു നേതാവായി പിണറായി വിജയനെ കാണുന്നു. ഗെയില്‍ പദ്ധതി ധീരമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയനാണ്. നല്ല മുഖ്യമന്ത്രിയാണ് പിണറായി’, കെവി തോമസ് പറഞ്ഞു.
Post Your Comments