
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച റേഷനരി പോലീസ് പിടികൂടി.മൂന്ന് ടണ്‍ അരി ആണ്പാറശാല പോലീസ്
പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അരി കടത്താന്‍ ശ്രമിച്ച വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലംകോട് സ്വദേശി അജിന്‍ ഉച്ചക്കട സ്വദേശി സൈമണ്‍ എന്നിവരെയാണ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തമിഴ്‌നാട് റേഷന്‍കടകളില്‍ നിന്നും അരി സംഭരിച്ച് കളിയിക്കവിള അതിര്‍ത്തിയിലെ സ്വകാര്യ ഗോഡൗണുകളില്‍ എത്തിക്കുകയും പിന്നീട് ഇവിടെ നിന്നും കേരളത്തിലെ വിപണികളില്‍ എത്തിക്കുകയുമാണ് ഇവരുടെ രീതി.
സ്‌ക്കോര്‍പിയോയിലും പിക്കപ്പിലുമായാണ് അരി കടത്താന്‍ ശ്രമിച്ചത്. ഈ മേഖലയില്‍ അരി കടത്തല്‍ വ്യാപകമാണെന്ന് പാറശാല പോലീസ് അറിയിച്ചു. പിടിച്ചെടുത്ത അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കൈമാറിയെന്നും ഇവര്‍ക്കെതിരേ അവശ്യ സാധന നിയമപക്രാരം കേ’െടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments