തിരുവനന്തപുരം: ആരൊക്കെ എതിർത്താലും സിപിഐഎം പാർട്ടി കോൺഗ്രസിൽ താൻ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കെ വി തോമസ്. കോൺഗ്രസിൽ പങ്കെടുക്കുന്ന ആദ്യത്തെയാൾ താനല്ലയെന്ന്, എല്ലാവർക്കും എല്ലാം അറിയാമെന്നും കെ വി മാധ്യമങ്ങളോട് പറഞ്ഞു.
‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിയാന്‍ ഡല്‍ഹിയില്‍ നിന്ന് വിളിച്ചിരുന്നു. മല്ലികാര്‍ജുന ഖാര്‍ഗെ അടക്കമുള്ളവരാണ് വിളിച്ചത്. കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ ആളല്ലല്ലോ ഞാൻ. കണ്ണൂരിലേക്ക് എപ്പോള്‍ പോകണമെന്ന് തീരുമാനിച്ചിട്ടില്ല’, കെവി തോമസ് പറഞ്ഞു.
അതേസമയം, പാർട്ടിയുടെ വിലക്ക് ലംഘിച്ചാൽ കെവി തോമസിനെതിരെ നടപടിയെടുക്കാനാണ് തീരുമാനമെങ്കിലും, എന്ത് നടപടി എന്നതിനെ കുറിച്ചു നേതാക്കൾ ഇപ്പോഴും ധാരണയിൽ എത്തിയിട്ടില്ല. ഓരോരുത്തരും പറയുന്നത് ഓരോ നടപടികളായത് കൊണ്ട് തന്നെ കോൺഗ്രസിൽ ഈ കാര്യത്തിലും കൂട്ടത്തല്ല് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments