ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ, രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. മുഴുവന്‍ പാര്‍ട്ടി എംപിമാരോടും തലസ്ഥാനത്തേയ്ക്ക് എത്താന്‍ ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.
Read Also : സാമൂഹിക ആഘാത പഠനത്തിനായി സംസ്ഥാനം റെയില്‍വേയെ സമീപിച്ചിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
ശനിയാഴ്ച രാവിലെ ദേശീയ അസംബ്ലി ചേരണമെന്നും, അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നുമാണ് പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കും മുന്‍പ് തലസ്ഥാനത്തേയ്ക്ക് എത്താനാണ് എംപിമാരോട് ഇമ്രാന്‍ ഖാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗവും മന്ത്രിസഭാ യോഗവും ചേര്‍ന്ന ശേഷം ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.
അഭിസംബോധനയില്‍ ഇമ്രാന്‍ ഖാന്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. പാകിസ്ഥാന് വേണ്ടി അവസാന പന്ത് വരെയും പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments