
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് ‘നടത്തം’. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ സഹായിക്കും. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഒരു ദിവസം വെറും 30 മിനിറ്റ് നടന്നാലുള്ള ചില ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല, ദിവസം മുഴുവൻ എനർജിയോടെയിരിക്കാനും സഹായിക്കും. ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മർദം കുറയ്ക്കുകയും, ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Read Also:- ‘വടാ പാവ്’ ടീമിനെയാണ് ഉദ്ദേശിച്ചതെന്നും രോഹിത്തിനെയല്ലെന്നും സെവാഗ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു. പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.
Post Your Comments