ലക്നൗ: ജയിലുകളില്‍ കുറ്റവാളികളുടെ മനഃശാന്തിക്കായി നിര്‍ണായക തീരുമാനമെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ജയിലുകളില്‍ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും മുഴങ്ങുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. മഹാമൃത്യുഞ്ജയ മന്ത്രവും, ഗായത്രി മന്ത്രത്തിന്റെ ധ്വനികളുമാണ് ജയിലുകളില്‍ ഇനി കേള്‍ക്കുക. തടവുകാരുടെ മനഃശാന്തിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉത്തരവ്, സംസ്ഥാന ജയില്‍ മന്ത്രി ധരംവീര്‍ പ്രജാപതി പുറത്തിറക്കി.
Read Also : ധീരജ് കൊലക്കേസ്: മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം
ഇതുകൂടാതെ, ജയിലുകളില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകളും വസ്തുക്കളുമെല്ലാം നിരോധിച്ചതായി നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജയിലുകളില്‍ മണ്‍പാത്ര ഉപഭോഗം കൂട്ടുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം 135 തടവുപുള്ളികളാണ് യുപിയിലെ ജയിലുകളില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പിഴയൊടുക്കാന്‍ കഴിയാതിരുന്നതുമൂലം ദീര്‍ഘനാളുകളായി ജയിലില്‍ കിടന്നിരുന്നവരാണ് ജയില്‍ മോചിതരായത്. തടവുകാര്‍ക്ക് വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്നതും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ഗുണമേന്‍മയുള്ള വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിന് തടവുകാരെ സഹായിക്കുന്നതിനായാണ് പരിശീലനം.
Post Your Comments