മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. മാതളം ഫലങ്ങളുടെ കൂട്ടത്തില്‍ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ്. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും മാറ്റുകയും ചെയ്യും. പിത്തരസം ശരീരത്തില്‍ അധികമായി ഉണ്ടാകുന്നതു മൂലമുള്ള ശര്‍ദ്ദില്‍, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവ മാറ്റാന്‍ ഒരു സ്പൂണ്‍ മാതളച്ചാറും സമം തേനും കലര്‍ത്തി സേവിച്ചാല്‍ മതി. അതിസാരത്തിനും വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്.
മാതളത്തോടോ പൂമൊട്ടോ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും അതിസാര രോഗങ്ങള്‍ക്കെതിരെ ഫലവത്താണ്. മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ‘പ്യൂണിസിന്‍’ എന്ന ആല്‍കലോയ്ഡിന്റെ സാന്നിധ്യമാണ് ഇത് സാധ്യമാക്കുന്നത്. വേരിന്റെ തൊലിയിലാണ് പ്യൂണിസിന്‍ അധികം അടങ്ങിയിട്ടുള്ളതെന്നതിനാല്‍ ഇതാണ് കൂടുതല്‍ ഫലപ്രദം.
Read Also : പാലക്കാട്ട് ആൾക്കൂട്ട ആക്രമണം : ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
ശരീരത്തെ നന്നായി തണുപ്പിക്കുന്ന ഒന്നാണ് മാതളം. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശര്‍ദ്ദിലും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം. മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്‌നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്‌സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്. മാതളമൊട്ട് അരച്ച് തേനില്‍ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്.
മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.
Post Your Comments