Latest NewsNewsIndia

യു.പി.ഐ വഴി എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും ഇനിമുതൽ കാർഡ് രഹിത പണം പിൻവലിക്കൽ ലഭ്യമാകും: ആർ.ബി.ഐ

ന്യൂഡൽഹി: ഇനിമുതൽ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലെ എല്ലാ എ‌.ടി‌.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാകും. കാർഡ് രഹിത പണം പിൻവലിക്കൽ സാധ്യമാക്കാൻ ആ.ർ‌.ബി‌ഐ നിർദ്ദേശിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ആർ‌.ബി‌.ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആർ‌.ബി‌.ഐയുടെ എം‌.പി‌.സി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

മൂന്ന് ദിവസത്തേക്കായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റി യോഗം നടന്നത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്, അല്ലെങ്കിൽ യു.പി.ഐ വഴി ഈ സൗകര്യം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദാസ് പറഞ്ഞു. യു.പി.ഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ.ടി.എം നെറ്റ്‌വർക്കുകളിലും കാർഡ്‌ലെസ് ക്യാഷ് പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് ദാസ് പറഞ്ഞു.

Also Read:‘വടാ പാവ്’ ടീമിനെയാണ് ഉദ്ദേശിച്ചതെന്നും രോഹിത്തിനെയല്ലെന്നും സെവാഗ്

നിലവിൽ, എ.ടി.എമ്മുകൾ വഴി കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ചില ബാങ്കുകളിൽ മാത്രമാണുള്ളത്. ചില ബാങ്കുകൾക്ക് മാത്രം നൽകിയിരുന്ന ഈ സൗകര്യമാണ് ഇനി ഇന്ത്യയിലുള്ള എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളിൽ നിന്നും ലഭ്യമാവുക. പണമിടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ, അത്തരം ഇടപാടുകൾക്ക് ഫിസിക്കൽ കാർഡുകളുടെ അഭാവം കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകൾ തടയാനും സഹായിക്കുമെന്നാണ് ആർ.ബി.ഐ കരുതുന്നത്.

ആർ.ബി.ഐ നിയന്ത്രിത സ്ഥാപനങ്ങളിലെ ഉപഭോക്തൃ സേവന മാനദണ്ഡങ്ങൾ അവലോകനം ചെയ്യുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഡിജിറ്റൽ വ്യാപനവും വിവിധ സേവന ദാതാക്കളുടെ ആവിർഭാവവും മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനം കണക്കിലെടുത്ത്, എല്ലാ ആർ.ബി.ഐയിലെയും ഉപഭോക്തൃ സേവനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാനും അവലോകനം ചെയ്യാനും ഒരു കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഡ് രഹിത പണം പിൻവലിക്കൽ എങ്ങനെയാണ്?

പേര് സൂചിപ്പിക്കുന്നത് പോലെ, കാർഡ് രഹിത പണം പിൻവലിക്കലിൽ കാർഡ് ഉപയോഗിക്കുന്നില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതെ തന്നെ, ഉപഭോക്താവിന് എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഈ സംവിധാനം നിലവിൽ വിവിധ ബാങ്കുകളിൽ ലഭ്യമാണ്. കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾ എ.ടി.എമ്മുകളിൽ പോകാൻ വിമുഖത കാണിച്ചപ്പോഴാണ് കാർഡ് രഹിത പണം പിൻവലിക്കൽ അവതരിപ്പിച്ചത്. എസ്‌.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ ബാങ്കുകളുടെ കാർഡ് ഉടമകൾക്ക് നിലവിൽ, ഡെബിറ്റ് കാർഡില്ലാതെയും ഫോണിലൂടെ പണം പിൻവലിക്കാം.

ഉപഭോക്താവിന്റെ കൈവശം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺനമ്പർ ഉള്ള മൈബൈൽ ഫോൺ ഉണ്ടായിരിക്കണം. മൊബൈൽ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാം. കാർഡുകൾ കൈവശം ഇല്ലെങ്കിൽ, എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള അഭ്യർത്ഥന നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് വരും. പിൻ നമ്പർ അടിച്ച് കൊടുത്ത ശേഷം പണം പിൻവലിക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, പണം പിൻവലിക്കാൻ മൊബൈൽ പിൻ ഉപയോഗിക്കുന്നതിലൂടെ, എ.ടി.എം തട്ടിപ്പുകൾ തടയാൻ സാധിക്കും. എ.ടി.എമ്മിൽ കാണിക്കുന്ന ബാർ കോഡ് സ്കാൻ ചെയ്‌താൽ നിങ്ങൾക്ക് പണം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button