കണ്ണൂര്‍: ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഭാവി നയം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുളള ചര്‍ച്ചകള്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. ബി.ജെ.പിയെയും ആർ.എസ്.എസിനെയും തറപറ്റിക്കുക എന്നതാണ് സി.പി.എം പാർട്ടി കോൺഗ്രസിന്റെ പ്രധാന പ്രമേയമെന്ന് പുറത്തുവന്നതോടെ, പരിഹാസവുമായി ബി.ജെ.പി നേതാക്കൾ. ആർ.എസ്.എസിനെ കുറിച്ച് പഠിക്കണമെന്ന് ആഗ്രഹമുള്ള സഖാക്കളെയെല്ലാം ശാഖയിലേക്ക് സ്വാഗതം ചെയ്യുകയാണ് അഡ്വ. ബി ഗോപാലകൃഷ്ണൻ.
ആർ.എസ്.എസിനെ പഠിക്കാൻ ലോകത്തെ ഏതെങ്കിലും സർവ്വകലാശാലകളിൽ പോയിട്ട് ഒരു കാര്യവുമില്ലെന്നും, നേരിട്ട് ശാഖയിലേക്ക് വന്നാൽ മതിയെന്നും അദ്ദേഹം പറയുന്നു. ആർ.എസ്.എസ് എന്താണെന്നും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മനസിലാക്കുന്നതിനോടൊപ്പം, ജനങ്ങളിൽ ആർ.എസ്.എസ് സ്വാധീനം ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിച്ച് ബിരുദമെടുത്ത് മടങ്ങാമെന്നും അദ്ദേഹം പരിഹസിക്കുന്നു.
‘ബി.ജെ.പിയെയും ആർ.എസ്.എസിനെയും എങ്ങിനെയും പിടിച്ച് കെട്ടാനും പഠിക്കാനുമാണ് പാർട്ടി കോൺഗ്രസിലെ പ്രമേയവും ആഹ്വാനവും. ആർ.എസ്.എസിനെ പഠിക്കാൻ ലോകത്തെ ഏതെങ്കിലും സർവ്വകലാശാലകളിൽ പോയിട്ട് ഒരു കാര്യവുമില്ല, പഠിക്കാനാണെങ്കിൽ നല്ലത് ആർ.എസ്.എസിന്റെ ശാഖയിൽ നേരിട്ട് വരുന്നതാണ്. പാർട്ടി കോൺഗ്രസിലെ എല്ലാ സി.പി.എം സഖാക്കന്മാരേയും നേതാക്കളേയും ആർ.എസ്.എസ് ശാഖയിലേക്ക് ക്ഷണിക്കുന്നു. ആർ.എസ്.എസ് എന്താണെന്നും എങ്ങിനെ പ്രവർത്തിക്കുന്നുവെന്നും എന്ത് സ്വാധീനം ഉണ്ടാക്കുന്നുവെന്നും പഠിച്ച് ബിരുദം എടുത്ത് മടങ്ങാം. എസ്.ആർ.പിക്ക് പ്രത്യേക ക്ഷണം. കാരണം ബാലനായിരുന്നപ്പോൾ ആർ.എസ്.എസിൽ വന്ന ഓർമ്മകൾ ഉണ്ടായിരിക്കുമല്ലോ?. 22-ാം സി.പി.എം പാർട്ടി കോൺഗ്രസിൽ നിന്ന് 23-ാം പാർട്ടി കോൺഗ്രസിലെത്തുമ്പോൾ പറയാൻ മുദ്രാവാക്യങ്ങളില്ലാതെ, കൊടുക്കാൻ ക്രിയാത്മക നിർദ്ദേശങ്ങളൊ, ആശയങ്ങളൊ ഇല്ലാതെ, കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രവും വിലയില്ലാത്ത പ്രമേയങ്ങളുമായി, പാർട്ടി കോൺഗ്രസ് ഒരു പാഴ് കോൺഗ്രസായി മാറിയിരിക്കുന്നു’, ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments