
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെ, അത്യാഹിത വിഭാഗത്തിൽ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണ് സ്ത്രീക്ക് പരിക്ക്. മേലാറ്റൂർ സ്വദേശി സക്കീനക്കാണ് (46) തലയ്ക്ക് പിന്നിൽ മുറിവേറ്റത്. അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്നിടത്തെ കോൺക്രീറ്റ് പാളി അടർന്നു വീഴുകയായിരുന്നു. അസുഖ ബാധിതനായ കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയപ്പോഴായിരുന്നു അപകടം നടന്നത്. അതേസമയം, കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Post Your Comments