Latest NewsIndia

ഊർജ്ജ ഇറക്കുമതിയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കും : റഷ്യൻ എണ്ണ ഇറക്കുമതി തടയാൻ വെമ്പി യുഎസ്

വാഷിംഗ്ടൺ: ഇന്ത്യ-റഷ്യ വ്യാപാര ബന്ധങ്ങൾ ശക്തമാകുന്നതിൽ അസ്വസ്ഥരായി യുഎസ്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണയടക്കമുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതാണ് യുഎസിനെ ചൊടിപ്പിക്കുന്നത്.

‘റഷ്യയിൽ നിന്നും എണ്ണയും പാചകവാതകവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിർത്തണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒറ്റപ്പെട്ട രാജ്യങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടെന്ന് കരുതി, ഇന്ത്യ ഒരിക്കലും ഇതു പോലൊരു തീരുമാനമെടുക്കരുത്. ഇന്ത്യയുടെ ഊർജസംബന്ധമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ അമേരിക്ക സദാ സന്നദ്ധരാണ്.’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വ്യക്തമാക്കി.

റഷ്യയിൽ നിന്നും ഇറക്കുമതി തുടർന്നാൽ, ഉപരോധം പോലുള്ള കടുത്ത നടപടികൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എങ്കിലും, അതൊന്നും കൂസാതെ ഇന്ത്യ എണ്ണ ഇറക്കുമതിയുമായി മുന്നോട്ടു പോവുകയായിരുന്നു. ഈ അവസരത്തിലാണ് പുതിയ നിലപാടുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button