മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസിന്റെ സൂപ്പർ പേസർ പുറത്ത്. നഥാന്‍ കോള്‍ട്ടര്‍ നൈലാണ് പരിക്കേറ്റ് പുറത്തായത്. ഈ വർഷത്തെ ലേലത്തിൽ, രണ്ട് കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്. ടീമിന് വേണ്ടി ആദ്യ മത്സരത്തിൽ കളിച്ച താരം, പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പുറത്തിരിക്കുകയായിരുന്നു.
പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന് പകരമാണ് ഇന്ത്യൻ താരം നവദീപ് സെയ്നി, ആദ്യ ഇലവനിൽ സ്ഥാനം നേടിയത്. ‘വളരെ പരിചയസമ്പത്തുള്ള സേവനം നഷ്ടമാകുന്നത് ടൂർണമെന്റിൽ ടീമിന് വലിയ തിരിച്ചടിയാണ്’. രാജസ്ഥാൻ ടീം താരത്തിന് നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തു.
Read Also:-ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്, ശക്തമായി തിരിച്ചുവരും: ബയേൺ പരിശീലകൻ
നിലവിൽ പോയിന്റ് പട്ടികയിൽ മുന്നണിലുള്ള രാജസ്ഥാൻ റോയസൽസ്, കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. അവസാന നിമിഷം കാണിച്ച അലസതയാണ് ടീമിന് തിരിച്ചടിയായത്. ഞായറാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്സാണ് റോയൽസിന്റെ എതിരാളികൾ.
Post Your Comments