ഇടുക്കി: വന്യമ്യഗശല്യം രൂക്ഷമാകുന്നതിനെതിരെ മൂന്നാറില്‍ പ്രതിഷേധം ശക്തം. ഇതിനെതിരേ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ച് ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
കാട്ടാനയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ തൊഴിലാളികളുടെ വളര്‍ത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. പ്രശ്നത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രതിനിധികള്‍ വനപാലകര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
പുലിയെ കൂടുവെച്ച് പിടിച്ച് കാട്ടിലേക്ക് അയക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍, ഇതില്‍ ബന്ധപ്പെട്ടവര്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല.
Post Your Comments