മുംബൈ: വീട്ടിലെ ലിവിംഗ് റൂമിലേയ്ക്ക് വണ്‍ പ്ലസിന്റെ പുതിയ അതിഥി എത്തുന്നു. വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട്ട് ടിവിയാണ് ഇനി വിപണിയില്‍ എത്തുന്നത്. എച്ച്ഡിആര്‍10 പിന്തുണയാണ് ടിവിയുടെ ഹൈലൈറ്റ്, ഇത് ഉപയോക്താക്കളെ 4കെ റെസല്യൂഷനില്‍ ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ അനുവദിക്കും. വണ്‍പ്ലസ് 10 പ്രോ, ബുള്ളറ്റസ് വയര്‍ലെസ് ഇസഡ്2 എന്നിവ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം, 4കെ, ഡോള്‍ബി, അറ്റ്മോസ് എന്നിവയ്ക്കുള്ള പിന്തുണയോടെ ഒരു പുതിയ സ്മാര്‍ട്ട് ടിവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വണ്‍പ്ലസ് ടിവി വൈഐഎസ് പ്രോ 43 ഇഞ്ച് ഔദ്യോഗിക ലോഞ്ചിന് മുമ്പായി ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വില ഏപ്രില്‍ 7 ന് പ്രഖ്യാപിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.
Read Also : വിജയ് ചിത്രം ‘ബീസ്റ്റ്’ നിരോധിക്കണമെന്ന് മുസ്ലിം ലീഗ്
ഈ സ്മാര്‍ട്ട് ടിവി ‘കൂടുതല്‍ വ്യക്തത’, ‘മികച്ച നിറങ്ങള്‍’, ‘ഡൈനാമിക് കോണ്‍ട്രാസ്റ്റ്’ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ബെസല്‍-ലെസ് ഡിസൈന്‍ വാഗ്ദാനം ചെയ്യുമെന്ന് വണ്‍പ്ലസ് പറയുന്നു. വശങ്ങളില്‍ മെലിഞ്ഞ ബെസലുകളാണ് ടീസറില്‍ കാണിക്കുന്നത്. ഒപ്പം മെച്ചപ്പെട്ട ശബ്ദ അനുഭവം നല്‍കാനും ടെക് കമ്പനി ലക്ഷ്യമിടുന്നു.
നിലവിലുള്ള 43 ഇഞ്ച് വൈ സീരീസ് സ്മാര്‍ട്ട് ടിവിയുടെ പിന്‍ഗാമിയാണിത്. നിലവില്‍ 25,899 രൂപയ്ക്ക് ലഭ്യമാണ്. എന്നാല്‍, പുതിയ മോഡലിന്റെ കൃത്യമായ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments