മുംബൈ: കഴിഞ്ഞ ടി20 ലോകകപ്പില്‍ നടരാജനെപ്പോലൊരു ബൗളറെ ഇന്ത്യ ശരിക്കും മിസ് ചെയ്തുവെന്ന് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ നടരാജന് പ്രത്യേക കഴിവുണ്ടെന്നും, വേഗക്കൂടുതലുള്ള പന്തുകള്‍ കൊണ്ട് ബാറ്റ്സ്മാനെ അമ്പരപ്പിക്കാനും നടരാജനാവുമെന്നും ശാസ്ത്രി പറഞ്ഞു. സ്ലോഗ് ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയാനുള്ള നടരാജന്‍റെ മികവാണ് അദ്ദേഹത്തെ ഐപിഎല്ലില്‍ താരമാക്കിയത്.
‘നടരാജന്‍ ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റാണ്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ നടരാജന് പ്രത്യേക കഴിവുണ്ട്. വേഗക്കൂടുതലുള്ള പന്തുകള്‍ കൊണ്ട് ബാറ്റ്സ്മാനെ അമ്പരപ്പിക്കാനും നടരാജനാവും. നടരാജന്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തെപ്പോലൊരു ബൗളറെ ലോകകപ്പില്‍ ഞങ്ങള്‍ ശരിക്കും മിസ് ചെയ്തു’.
‘ശാരീരികക്ഷമത ഉണ്ടായിരുന്നെങ്കില്‍ നടരാജന്‍ ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാവുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെയാണ് നടരാജന് പരിക്കേല്‍ക്കുന്നത്. ലോകകപ്പില്‍ അദ്ദേഹത്തെ ശരിക്കും ഞങ്ങള്‍ മിസ് ചെയ്തു’ ശാസ്ത്രി പറഞ്ഞു.
പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന നടരാജന്‍ ഐപിഎല്ലിലൂടെയാണ് വീണ്ടും കളത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍, നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.
Post Your Comments