Latest NewsNewsTechnology

റിയൽമി പാഡ് മിനി വിപണിയിൽ അവതരിപ്പിച്ചു

റിയൽമി പാഡ് മിനി വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം അവതരിപ്പിച്ച റിയൽമി പാഡിന്റെ പിൻഗാമിയായാണ് ഏറ്റവും പുതിയ പാഡ് മിനി വരുന്നത്. വലിയ സ്മാർട്ട്‌ഫോണുകളേക്കാൾ വലുപ്പമുള്ളതും കൂടുതൽ ഒതുക്കമുള്ളതുമാണ് റിയൽമി പാഡ് മിനി. നിലവിൽ, ഫിലിപ്പീൻസിൽ അവതരിപ്പിച്ച ടാബ്‌ലെറ്റ് ഉടൻ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

യൂണിസോക്ക് ചിപ്‌സെറ്റ്, 4ജി കണക്റ്റിവിറ്റി എന്നിവയാണ് റിയൽമി പാഡ് മിനിയുടെ ഹൈലൈറ്റുകൾ. വെറും 372 ഗ്രാം മാത്രമാണ് ഇതിൻ്റെ ഭാരം. റിയൽമി പാഡ് മിനി ടാബ്‌ലെറ്റ് രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 64 ജിബി സ്റ്റോറേജുള്ള 3 ജിബി റാം മോഡലും 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം ഓപ്ഷനുമുണ്ട്. മോഡലുകൾക്ക് യഥാക്രമം P9,900, P11,900 ( ഏകദേശം 14,700 രൂപയും 17,600 രൂപയും) ആണ് വില.

Read Also:- അവന്റെ അദ്ധ്വാനത്തിനുള്ള പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്: ഉമേഷ് യാദവിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം

Unisoc T616 പ്രോസസറാണ് ടാബ്‌ലെറ്റിന് കരുത്ത് പകരുന്നത്. രണ്ട് മോഡലുകളിലെയും സ്റ്റോറേജ് എക്‌സ്‌റ്റേണൽ മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയിലാണ് ടാബ്‌ലെറ്റ് പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button