ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ സമരക്കാരെ അനുകൂലിച്ച് അല്‍ഖ്വയ്ദ നേതാവ് രംഗത്ത്. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്ന് തലവന്‍ അയ്മന്‍ അല്‍-സവാഹിരി പറഞ്ഞു. ഹിജാബിനെതിരെ രംഗത്തു വന്ന വിദ്യാര്‍ത്ഥികളോട് പ്രതികരിച്ച മുസ്‌കാനെന്ന വിദ്യാർത്ഥിനിയെ ഇയാൾ പ്രശംസിക്കുകയും ചെയ്തു.
Also Read:മലപ്പുറത്ത് കുഴൽപ്പണം പിടിച്ചെടുത്ത സംഭവം : രണ്ടുപേർ പിടിയിൽ
‘ഇന്ത്യയുടെ കുലീനയായ സ്ത്രീ’യാണ് മുസ്‌കാൻ എന്ന് പ്രശംസിച്ചാണ് അയ്മന്‍ അല്‍ സവാഹിരി രംഗത്തെത്തിയത്. 9 മിനുട്ട് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ഹിജാബിനെ പൂർണ്ണമായും അനുകൂലിക്കുകയാണ് ചെയ്യുന്നത്. അമേരിക്കന്‍ സൈന്യം ഒന്നിലധികം തവണ വധിച്ചെന്ന് അവകാശപ്പെട്ട അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്നു അയ്മന്‍ അല്‍ സവാഹിരി.
അതേസമയം, ഹിജാബ് നിയമം കർണാടകയിലെ പല സ്കൂളുകളിലും പൂർണ്ണമായും നടപ്പിലാക്കിക്കഴിഞ്ഞു. ഹിജാബിനു വേണ്ടി വിദ്യാർത്ഥികൾ ഇപ്പോഴും സമരങ്ങൾ തുടരുന്നുണ്ടെങ്കിലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർണാടക സർക്കാർ.
Post Your Comments