
വിഴിഞ്ഞം: രാത്രിയിൽ കടലിൽ വീണ മധ്യവയസ്കനെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി. ഊരൂട്ടമ്പലം സ്വദേശി വിജയൻ (60) നെയാണ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. വിഴിഞ്ഞം തുറമുഖത്തെ പഴയ വാർഫിന് സമീപത്തുവച്ചായിരുന്നു സംഭവം. വെള്ളത്തിൽ വീണ് മുങ്ങിത്താഴുന്നതിനിടയിൽ രക്ഷപ്പെടാനായുള്ള അലർച്ച മറൈൻ എൻഫോഴ്സ്മെന്റിലെ റസ്ക്യൂ വിഭാഗത്തിലെ ലൈഫ് ഗാർഡുമാരായ ശശി, പനിയടിമ എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായത്.
തുടർന്ന്, ഗാർഡുമാർ വെള്ളത്തിലേക്ക് ചാടി ഏറെ ശ്രമപ്പെട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. വിജയനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments