![](/wp-content/uploads/2022/03/k-surendran-1.jpg)
തിരുവനന്തപുരം: സിപിഎമ്മും കോണ്‍ഗ്രസും ഒരു മുന്നണിയായി തന്നെയാവും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയെന്ന് ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏത് അവിശുദ്ധ സഖ്യത്തിനെയും തോല്‍പ്പിക്കാന്‍ ബിജെപി പ്രാപ്തമാണെന്നും ജനങ്ങള്‍ നരേന്ദ്രമോദിക്ക് ഒപ്പമാണെന്നാണ് നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഖിലേന്ത്യാതലത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കേരളത്തില്‍ നടക്കുന്നത് ചക്കളത്തിപ്പോരാണെന്നും കേരളത്തില്‍ കോടിയേരിയും കെ സുധാകരനും ചേർന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
സംസം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കൽ: ദിവസേന നടത്തുന്നത് 100 മിന്നൽ പരിശോധനകൾ
വാളയാറിന് അപ്പുറം സിപിഎമ്മിന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സോണിയാഗാന്ധിയുടെ ഉപദേഷ്ടാവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് നിര്‍ത്തി, കേരളത്തിലും ഒരുമിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Post Your Comments