മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. സ്പാനിഷ് വമ്പന്മായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തകർത്തത്. 70-ാം മിനിറ്റില്‍ ഡി ബ്രൂണെയാണ് സിറ്റിക്കായി ഗോള്‍ നേടിയത്. മത്സരത്തിലുടനീളം പന്ത് നിയന്ത്രണത്തിലാക്കിയത് സിറ്റിയായിരുന്നു.
അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തിയാണ് ഡിയേഗോ സിമിയോണി ടീമിനെ സിറ്റിയുടെ തട്ടകത്തിൽ ഒരുക്കിയത്. മധ്യനിരയില്‍ മൂന്ന് പേരും മുന്നേറ്റത്തില്‍ രണ്ട് താരങ്ങളുമാണുണ്ടായിരുന്നത്. എന്നാല്‍, ഇവരെല്ലാം മിക്കപ്പോഴും പ്രതിരോധ നിരയിലാണ് കളിച്ചത്. സിറ്റിയുടെ ഗ്രൗണ്ടില്‍ എതിരാളികളെ പ്രതിരോധിച്ചു നിര്‍ത്തുകയായിരുന്നു ലക്ഷ്യം.
ഒരു പരിധിവരെ വിജയിച്ചെങ്കിലും, 70-ാം മിനിറ്റില്‍ ഡി ബ്രൂയ്ന്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വല കുലുക്കി. ഒരു ഷോട്ട് പോലും സിറ്റിയുടെ ഗോള്‍ കീപ്പറെ പരീക്ഷിക്കാനെത്തിയില്ല. ഈ മാസം 13ന് മാഡ്രിഡ് മൈതാനത്താണ് രണ്ടാം പാദം. ലീഗിലെ മറ്റൊരു മത്സരത്തില്‍, ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു.
Read Also:- ഇന്ത്യന്‍ ജേഴ്സിയിൽ സഞ്ജു കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു: അക്തർ
ബെന്‍ഫിക്കയുടെ തട്ടകത്തിൽ ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളിന് മുന്നിലെത്തി. സെന്റര്‍ ബാക്ക് ഇബ്രാഹിമ കൊനാട്ടെ, സാദിയോ മാനേ, ലൂയിസ് ഡയസ് എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ഡാര്‍വിന്‍ നൂനസ് ബെന്‍ഫിക്കയുടെ ആശ്വാസ ഗോള്‍ നേടി.
Post Your Comments