KeralaCinemaNattuvarthaMollywoodLatest NewsIndiaNewsEntertainment

‘തിരിച്ചു വരണം, സിനിമകൾ കാത്തിരിക്കുന്നു’: നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍, പ്രാർത്ഥനകളോടെ സിനിമാലോകം

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. നെഞ്ചുവേദനയേത്തുടർന്ന് മാര്ച്ച്‌ 30നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ തീരുമാനങ്ങള്‍, രാജ്യത്ത് അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു

ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നത് കണ്ടെത്തിയതോടെ മാർച്ച്‌ 31 ന് ശ്രീനിവാസനെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. നിലവിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, താരത്തിന്റെ അസുഖവാർത്ത പുറത്തു വന്നതോടെ ധാരാളം പേരാണ് പ്രാർത്ഥനകളുമായി രംഗത്തെത്തിയിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനും, സംവിധായകനുമാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ തിരിച്ചു വരവിനു വേണ്ടിയാണ് സിനിമാ ലോകമിപ്പോൾ പ്രതീക്ഷകളോടെ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button