KannurNattuvarthaKeralaNews

ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി, ജനങ്ങളോട് വിനയത്തോടെ പെരുമാറണം: സിപിഎം സംഘടനാ റിപ്പോർട്ട് പുറത്ത്

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ട് പുറത്ത്. പാർട്ടി സെൻററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്നും വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കിടയാക്കിയെന്നും സിപിഎം വിമർശിക്കുന്നു. സംഘടന ചുമതലകൾ നിർവ്വഹിക്കുന്നതിൽ പിബി പരാജയപ്പെട്ടെന്നും പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പാർലമെൻററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നുവെന്നും ദൈനം ദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ടുവർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ലെന്നും വിമർശനമുണ്ട്. കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരിക്കാത്തത് പിഴവാണെന്നും ചൂണ്ടിക്കാണിക്കുന്നു. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കുന്നതിനും, പാർലമെൻററി വ്യാമോഹം കാരണവും സമരങ്ങൾ ഒഴിവാക്കുകയാണെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.

വിവാഹിതയായിട്ട് 4 മാസം, അമ്മായി അമ്മയെ തല്ലി നവവധു: മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു

കേരളത്തിലെ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ 2021ൽ അംഗീകാരം നല്കിയതെന്നും വിജയം പാർട്ടിക്ക് നൽകിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ധാർഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും ചെറുത്തു തോല്പിക്കണമെന്നും പാർട്ടിയും ബഹുജന സംഘടനകളും ഭരണത്തിൻറെ അനുബന്ധങ്ങളാകരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണം. ലോക്സഭ തെരഞ്ഞെടുപ്പിൽ മത ന്യൂനപക്ഷം പാർട്ടിക്ക് ദേശീയ തലത്തിൽ ബിജെപിയെ നേരിടാനാവില്ലെന്നാണ് വിലയിരുത്തൽ. പശ്ചിമബംഗാളിൽ പാർട്ടി തകർന്നടിഞ്ഞു. ആത്മ പരിശോധനയ്ക്ക് പശ്ചിമബംഗാൾ കമ്മിറ്റിക്ക് കുറിപ്പ് നൽകി. തൃണമൂലിനും ബിജെപിക്കുമിടയിൽ ഒത്തുകളിയെന്ന വിലയിരുത്തൽ പിഴവായിരുന്നു. കേന്ദ്രകമ്മിറ്റി നിർദ്ദേശം ലംഘിച്ചാണ് കോൺഗ്രസും ഐഎസ്എഫും ഉൾപ്പെട്ട സംയുക്ത മുന്നണി ഉണ്ടാക്കിയത്’, സിപിഎം റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button