KannurNattuvarthaLatest NewsKeralaNews

കാമുകിയുടെ വീടിന് മുന്നിൽ വെച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്‍ - സിജി ദമ്പതികളുടെ മകന്‍ ലെജിന്‍ (24) ആണ് ഇന്നലെ പുലര്‍ച്ചെ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരിച്ചത്

ശ്രീകണ്ഠാപുരം: കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന്‍ – സിജി ദമ്പതികളുടെ മകന്‍ ലെജിന്‍ (24) ആണ് ഇന്നലെ പുലര്‍ച്ചെ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ഞായറാഴ്ച വൈകുന്നരം മൂന്നു മണിയോടെയാണ് സംഭവം. കാമുകിയുടെ വീട്ടിലേക്ക് പോകുന്ന വിവരം നാട്ടിലെ സുഹൃത്തുക്കളെ അറിയിച്ച ശേഷം, കാമുകിയായ യുവതിയുടെ താഴെ വിളക്കന്നൂര്‍ നടുവില്‍ കണ്ണാടിപ്പാറയിലെ വീടിന് മുന്നിലെത്തി പെട്രോള്‍ ഒഴിച്ച്‌ ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു യുവാവ്.

Read Also : ദീർഘകാല പ്രണയം സഫലമായത് ദുരന്തത്തിലേക്ക്: ഫോട്ടോഷൂട്ട് നടത്തി മടങ്ങി വീണ്ടും ബന്ധുക്കളുമായി വന്നപ്പോൾ വിധി വില്ലനായി

പിന്‍തുടര്‍ന്നെത്തിയ സുഹൃത്തുക്കളും പരിസരവാസികളുമാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആദ്യം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും തുടര്‍ന്ന്, മംഗലാപുരത്തെ ആശുപത്രിയിലും എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.

പൊലീസ് സേനാ ഡിഫന്‍സ് അംഗമായ ലെജിന്‍ തളിപ്പറമ്പില്‍ പരിശീലനം നടത്തി വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button