
ഡെറാഡൂൺ: സ്വന്തം പേരിലുളള മുഴുവൻ സ്വത്തും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലെഴുതി വൃദ്ധ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള പുഷ്പ മുൻജിയൽ (78) ആണ് തന്റെ പേരിലുള്ള സ്വത്തും സ്വർണ്ണവും രാഹുലിന്റെ പേരിൽ എഴുതിയത്. ഡെറാഡൂൺ കോടതിയിൽ പുഷ്പ മുൻജിയൽ ഇത് സംബന്ധിച്ചുള്ള വിൽപത്രം സമർപ്പിച്ചു.
‘രാഹുൽ ഗാന്ധിയേയും അദ്ദേഹത്തിന്റെ ആശയങ്ങളേയും രാജ്യത്തിന് ആവശ്യമുണ്ട്. അദ്ദേഹത്തിന്റെ ചിന്തകൾ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.’ അതുകൊണ്ടാണ്, തന്റെ സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റുന്നതെന്ന് വിൽപത്രം സമർപ്പിച്ചുകൊണ്ട് പുഷ്പ മുൻജിയൽ പ്രതികരിച്ചു.
തന്റെ പേരിലുളള 50 ലക്ഷം രൂപ മൂല്യമുളള സ്വത്തും, പത്ത് പവൻ സ്വർണ്ണവുമടക്കമുളള മുഴുവൻ ആസ്തിയുമാണ് രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയത്. മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിങ്ങിന്റെ വസതിയിൽ വെച്ചാണ്, പുഷ്പ മുൻജിയൽ വിൽപ്പത്രം പുറത്തുവിട്ടതെന്ന് കോൺഗ്രസ് നേതാവ് ലാൽചന്ദ് ശർമ്മ പറഞ്ഞു.
Post Your Comments