Latest NewsKeralaIndia

കരുണ കാത്ത് ഗൗരി ലക്ഷ്മിയുടെ കുടുംബം: ഇതുവരെ സമാഹരിച്ചത് 5 കോടി, കണ്ണീരണിഞ്ഞ് ലിജു

ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി, നാളെ കോഴിക്കോട്- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.

ഷൊർണ്ണൂർ: അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (SMA) ബാധിച്ച ഗൗരി ലക്ഷ്മി എന്ന ഒന്നരവയസുകാരി സുമനസുകളുടെ സഹായം തേടുകയാണ്. ഗൗരിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തിക്കുന്ന മരുന്നിനു വേണ്ടത് 16 കോടി രൂപയാണ്. ഇതുവരെ, അഞ്ച് കോടി രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി സമാഹരിക്കാനായത്. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി ലക്ഷ്മി.

അംഗവൈകല്യമുള്ള ലിജുവിന്റെ, സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. തങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വേണം 11 കോടി രൂപ. സോഷ്യൽ മീഡിയയിൽ ഇതിനായി നിരവധി ആളുകൾ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. മെയ് മാസത്തിന് മുന്‍പ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും ജനപ്രതിനിധികളും. കനിവുള്ള മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.

ഇക്കഴിഞ്ഞ ദിവസം, ഉത്സവ സ്ഥലത്തുനിന്നും പിരിവ് നടത്തിയതിൽ നിരവധി പേർ സഹായിച്ചതായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പോസ്റ്റിൽ പറയുന്നു. കൂടാതെ, ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി, നാളെ കോഴിക്കോട്- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. നാളെ സര്‍വീസ് നടത്തി ലഭിക്കുന്ന പണം കുഞ്ഞിന്റെ ചികിത്സയ്ക്കായി കൈമാറും.
സഹായം അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ ചുവടെ:

K. L. LIJU

ACCOUNT NUMBER: 4302001700011823

IFSC CODE: PUNB0430200

PHONE: 9847200415

Branch : Kulappully
Google pay – Liju : 9847200415

shortlink

Related Articles

Post Your Comments

Related Articles


Back to top button