മാവേലിക്കരയിലെ താഴക്കരയിലെ വാടകവീട്ടിൽ നിന്നും 29 കിലോ കഞ്ചാവുമായി യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ പുതിയ വഴിത്തിരിവ്. യുവതിക്ക് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമെന്ന് പൊലീസ്. കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിമ്മിയുടെ (32) ഫോണിൽ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങൾ. കേസിലെ ഒന്നാം പ്രതിയായ ലിജു ഉമ്മനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയ പൊലീസ്. നിമ്മിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ലിജു അടക്കമുള്ളവരുടെ കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭ്യമായത്. ഗുണ്ടാസംഘങ്ങൾ നടത്തിയ വലിയ പാർട്ടികളുടെയും ആഘോഷങ്ങളുടെതുമായ നിരവധി ഫോട്ടോകളും വീഡിയോകളും നിമ്മിയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു.
Also Read: യൂണിവേഴ്സിറ്റികളില്‍ ‘കാമധേനു ചെയര്‍’ സ്ഥാപിക്കണം ; നിര്‍ദ്ദേശവുമായി ഗോസേവ ആയോഗ്
ലിജുവിന്റെ വ്യത്യസ്ത ഫോട്ടോകൾ നിമ്മിയുടെ ഫോണിൽ ഉണ്ടായിരുന്നു. നിമ്മിയുടെ ഫോൺ വാൾ പേപ്പർ വരെ ലിജു ഉമ്മന്റേതാണ്. ലിജു ഉമ്മന്റെ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന കായംകുളം സ്വദേശിയുടെ ഭാര്യയാണു നിമ്മി. 2 വർഷത്തോളമായി ഭർത്താവുമായി വേർപിരിഞ്ഞാണ് നിമ്മി താമസിക്കുന്നത്. നിമ്മിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത് ലിജു ആയിരുന്നു. നിമ്മിയെ ലിജു ഉമ്മനാണു തഴക്കരയിൽ വാടകയ്ക്ക് താമസിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
Post Your Comments