ശ്രീനഗർ: കശ്മീരിൽ തുടർച്ചയായി നടന്നത് മൂന്ന് ഭീകരാക്രമണങ്ങൾ. ശ്രീനഗറിലുണ്ടായ ഭീകരരുടെ ആക്രമണത്തിൽ, ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു.
പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് സിആർപിഎഫ് ട്രൂപ്പറുകൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. പരിക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സൈനികൻ മരണത്തിന് കീഴടങ്ങിയെങ്കിലും, രണ്ടാമത്തെയാൾ സുഖം പ്രാപിച്ചു വരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഷോപ്പിയാനിൽ, ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ചോതിഗാം ഗ്രാമത്തിൽ, ഒരു വ്യാപാര സ്ഥാപനം നടത്തിവന്നിരുന്ന ബാലകൃഷ്ണ എന്നയാൾക്കാണ് ഭീകരുടെ വെടിയേറ്റത്. കൈകാലുകളിൽ വെടിയേറ്റെങ്കിലും, ഇയാളുടെ പരിക്ക് ഗുരുതരമല്ല. മൂന്നാമത്തെ ഭീകരാക്രമണം നടന്നത് പുൽവാമയിൽ ആണ്. ഭീകരരുടെ ആക്രമണത്തിൽ, ബിഹാറി സ്വദേശികളായ രണ്ട് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
Post Your Comments