Latest NewsKeralaIndia

നൂലുകെട്ടിനിടെയുണ്ടായ കൂട്ടയടിയിൽ മാതാവിന്റെ പ്രതികരണം പുറത്ത്: കണ്ടതല്ല സത്യം, വീഡിയോ ഇട്ടത് ഭർതൃസഹോദരിയുടെ മകൾ

മുൻകൂട്ടി നിശ്ചയിച്ച പേരല്ല, പേരിടൽ ചടങ്ങിൽ പിതാവ് കുഞ്ഞിൻ്റെ ചെവിയിൽ വിളിച്ചത്. പിതാവിൻ്റെ സഹോദരി പറഞ്ഞ പേരാണ് ഇയാൾ വിളിച്ചത്.

കൊല്ലം: കുഞ്ഞിന്റെ പേരിടീൽ ചടങ്ങിലെ കൂട്ടയടിയിൽ അമ്മ വീട്ടുകാരുടെ പ്രതികരണം പുറത്ത്. വീഡിയോയിൽ കണ്ടതൊന്നുമല്ല സത്യമെന്നും യഥാർത്ഥത്തിൽ നടന്നത് മറ്റൊന്നാണെന്നും യുവതിയും അവരുടെ അമ്മയും പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവരുടെ വെളിപ്പെടുത്തൽ. കൊല്ലം തെന്മലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയിൽ വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ, മാതാവ് കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങുകയും, കുഞ്ഞിൻ്റെ ചെവിയിൽ നയാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

എന്നാൽ, യഥാർത്ഥത്തിൽ നടന്നത് യുവതിയുടെ മാതാവ് പറയുന്നത് ഇങ്ങനെ, ‘മകളെ വിവാഹം ചെയ്തു വിട്ടിട്ട് ഒരു വർഷം പോലുമായില്ല. ഭർതൃഗൃഹത്തിൽ വലിയ ബുദ്ധിമുട്ടും വിഷമങ്ങളും ആണ് മകൾ അനുഭവിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പേരല്ല, പേരിടൽ ചടങ്ങിൽ പിതാവ് കുഞ്ഞിൻ്റെ ചെവിയിൽ വിളിച്ചത്. പിതാവിൻ്റെ സഹോദരി പറഞ്ഞ പേരാണ് ഇയാൾ വിളിച്ചത്. കുഞ്ഞിൻ്റെ പിതാവിൻ്റെ സഹോദരിയുടെ മകളാണ് വീഡിയോ പകർത്തിയത്. ഇതിൽ അവരുടെ ഭാഗം മാത്രമാണ് കാണാനാകുന്നത്.’

‘കുഞ്ഞു ജനിച്ച ആകെ 40 ദിവസം ആയതേയുള്ളൂ. പ്രസവം കഴിഞ്ഞ് പിഞ്ചുകുഞ്ഞുമായി കിടക്കുന്ന 20 വയസ്സുള്ള മകൾ, വീഡിയോ വൈറലായതോടെ പച്ചവെള്ളം പോലും കുടിക്കാൻ കൂട്ടാക്കുന്നില്ല എന്നും ഇവർ പറയുന്നു. കഴിഞ്ഞവർഷം മെയ് 22 നായിരുന്നു വിവാഹം. അന്നു മുതൽ, ഭർത്താവിൻ്റെ അമ്മയും സഹോദരിയും സഹോദരി ഭർത്താവും കൂടെത്തുടങ്ങിയ പീഡനം ഇപ്പോഴും നടക്കുകയാണ്. തൻ്റെ ഭർത്താവ് മരിച്ചു പോയതാണ്. വീട്ടുജോലിക്ക് പോയാണ് മൂന്നുമക്കളെ വളർത്തിക്കൊണ്ടുവന്നത്. രണ്ടാമത്തെ മകളാണ് ഇത്, 20 വയസ്സ് മാത്രമാണ് ഇവൾക്കുള്ളത്.’

‘ബ്രോക്കർ ആണ് മകൾക്ക് വിവാഹാലോചനയുമായി വന്നത്. പെണ്ണുകാണാൻ വന്നപ്പോൾ തന്നെ, തൻ്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വർണ്ണമോ പണമോ ഒന്നും വേണ്ട, എന്ന് അവർ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയിൽ കെട്ടിച്ചയച്ചു. സ്ത്രീധനത്തിൻ്റെ പേര് പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോൾ മുതൽ, ഉള്ള പീഡനമാണ് മകൾ അനുഭവിക്കുന്നത്. മകൾ വയ്ക്കുന്ന കറികൾ കൊള്ളില്ലെന്നും, ഇവളുടെ മുഖത്തു കൂടി ഒഴിക്കണം എന്നും ഭർത്താവിൻ്റെ സഹോദരി പറഞ്ഞിരുന്നു.’

‘മകൾ നൊന്തു പ്രസവിച്ച കുഞ്ഞ് ആണ്. വെറും രണ്ടു ദിവസം മാത്രമാണ് മകളുടെ ഭർത്താവ് കുഞ്ഞിനെ കാണാൻ വന്നിട്ടുള്ളത്. കുഞ്ഞിനെ ഭർതൃവീട്ടുകാരും ഒന്ന് തിരിഞ്ഞു പോലും നോക്കിയിട്ടില്ല’ -എന്നും യുവതിയുടെ അമ്മ പറയുന്നു. അതേസമയം, വീഡിയോ വൈറലായതോടെ യുവതിക്കെതിരെയും യുവാവിനെതിരെയും നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button