ErnakulamNattuvarthaLatest NewsKeralaNews

വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വ‍ർഷം തടവ് : ശിക്ഷ കുറഞ്ഞു പോയെന്ന് പരാതിക്കാരി

ബെം​ഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍ ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ചെങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എറണാകുളം സിജെഎം കോടതിയുടെയാണ് വിധി. എന്നാൽ, ശിക്ഷ കുറഞ്ഞ് പോയെന്നാരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി.

2013-ലാണ് സംഭവം. ബെം​ഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍ ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. വനിതാ ഡോക്ടറുടെ പരാതിയില്‍, ചങ്ങനാശേരി പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിന്റെ അന്വേഷണം പൂർത്തിയാക്കിയത് ക്രൈംബ്രാഞ്ചാണ്.

Read Also : ഡിടിപിസി ഓഫീസിലിരുന്ന് മദ്യപാനം : പ്രൊജക്ട് മാനേജരടക്കം മൂന്നുപേർ അറസ്റ്റിൽ

തുടർന്ന്, എ‍ർണാകുളം സിജെഎം കോടതിയാണ് പ്രതി പ്രശാന്ത് സ്കറിയയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. ബലാത്സം​ഗ കുറ്റം തെളിഞ്ഞതിനാലാണ് ശിക്ഷ. എന്നാല്‍, ശിക്ഷ കുറഞ്ഞുപോയെന്നാണ് പരാതിക്കാരി പറയുന്നത്. വിധി പരിശോധിച്ച് ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് വനിതാ ഡോക്ടറുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button