കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ചെങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എറണാകുളം സിജെഎം കോടതിയുടെയാണ് വിധി. എന്നാൽ, ശിക്ഷ കുറഞ്ഞ് പോയെന്നാരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരി.
2013-ലാണ് സംഭവം. ബെംഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍ ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. വനിതാ ഡോക്ടറുടെ പരാതിയില്‍, ചങ്ങനാശേരി പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിന്റെ അന്വേഷണം പൂർത്തിയാക്കിയത് ക്രൈംബ്രാഞ്ചാണ്.
Read Also : ഡിടിപിസി ഓഫീസിലിരുന്ന് മദ്യപാനം : പ്രൊജക്ട് മാനേജരടക്കം മൂന്നുപേർ അറസ്റ്റിൽ
തുടർന്ന്, എർണാകുളം സിജെഎം കോടതിയാണ് പ്രതി പ്രശാന്ത് സ്കറിയയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗ കുറ്റം തെളിഞ്ഞതിനാലാണ് ശിക്ഷ. എന്നാല്‍, ശിക്ഷ കുറഞ്ഞുപോയെന്നാണ് പരാതിക്കാരി പറയുന്നത്. വിധി പരിശോധിച്ച് ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് വനിതാ ഡോക്ടറുടെ നീക്കം.
Post Your Comments