മുംബൈ: ഹലാല്‍ ഭക്ഷണം ഉപേക്ഷിക്കണമെന്ന ആഹ്വാനത്തില്‍ വിശദീകരണവുമായി ഗായകനും എഴുത്തുകാരനുമായ ലക്കി അലി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സഹോദരീ സഹോദരന്മാരെ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
കുറിപ്പ് ഇങ്ങനെ,
‘ഇന്ത്യയിലെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഞാന്‍ നിങ്ങളോട് ഒരു കാര്യം വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഹലാല്‍ എന്നത്, തീര്‍ച്ചയായും ഇസ്ലാം മതത്തിന് പുറത്തുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ല. ജ്യൂവിഷ് സഹോദരങ്ങള്‍ കോഷര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് പോലെയാണത്. തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ചേരുവകളാണ് ആ ഉത്പന്നത്തില്‍ ഉള്ളത് എന്ന്, അറിയിക്കുന്നതിന് വേണ്ടിയുള്ള അടയാളപ്പെടുത്തലാണ് അത്.
ഇത് സാക്ഷ്യപ്പെടുത്താതെ, മുസ്ലീങ്ങള്‍ അത്തരം ഉത്പന്നങ്ങള്‍ വാങ്ങാറില്ല.ഹലാല്‍ എന്നാല്‍ അറബിക് പദമാണ്. ‘അനുവദനീയമായത്’ എന്നാണ് അര്‍ത്ഥം. ജൂതന്മാര്‍ക്ക് അനുവദനീയമായതാണ് കോഷര്‍,
ജൂത നിയമപ്രകാരമാണ് അത് തയ്യാറാക്കുന്നത്. ഇപ്പോള്‍ മുസ്ലീങ്ങള്‍ക്കും ജൂതര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷണം വില്‍ക്കാന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു.
അതുകൊണ്ടാണ് ഹലാല്‍, കോഷര്‍ മുദ്രകള്‍ ഉത്പന്നങ്ങളില്‍ ചേര്‍ക്കുന്നത്. അല്ലാത്ത പക്ഷം, മുസ്ലീങ്ങളോ ജൂതന്മാരോ അത് വാങ്ങില്ല. ഹലാല്‍ മുദ്രണം ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍, അവ നീക്കം ചെയ്യണം. എന്നാല്‍, ഉത്പന്നങ്ങളുടെ വില്‍പ്പന മുന്‍പത്തേത് പോലെ ഉണ്ടാകുമോ എന്ന് പറയാനാകില്ല’ -ലക്കി അലി തന്റെ കുറിപ്പില്‍ പറയുന്നു.
Post Your Comments