മുംബൈ: ഇവാന്‍ വുകോമാനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി തുടരും. 2025 വരെയാണ് പുതുക്കിയ കരാര്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യം പുറത്തുവിട്ടത്. അടുത്ത സീസണില്‍ കൊച്ചിയില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നത് ടീമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുമെന്നും, കരാര്‍ നീട്ടാനായതില്‍ സന്തോഷം മാത്രമേയൂള്ളുവെന്നും വുകോമാനോവിച്ച് വീഡിയോയിൽ വ്യക്തമാക്കി
‘ക്ലബിനുള്ളില്‍ പോസിറ്റീവായ എനര്‍ജിയുണ്ട്. വിജയകരമായി മുന്നോട്ടുപോകാനുള്ള ഇന്ധനം ക്ലബിനുള്ളില്‍ വേണ്ടുവോളമുണ്ടെന്ന് എനിക്ക് തുടക്കത്തില്‍ തന്നെ ബോധ്യമായിരുന്നു. ആരാധകരും കേരളവും നന്നായി ആകര്‍ഷിച്ചു. കരാര്‍ പുതുക്കാനായതില്‍ പൂര്‍ണ തൃപ്തിയുണ്ട്. അടുത്ത സീസണില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു’ വുകോമാനോവിച്ച് പറഞ്ഞു.
Read Also:- ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ്: ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ
അതേസമയം, ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വുകോമാനോവിച്ചിന്റെ സേവനം അനിവാര്യമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ക്ലബിന്റെ പ്രധാന നീക്കമാണിതെന്നും ബ്ലാസ്‌റ്റേഴ്‌സിനിപ്പോള്‍ വളരാനാവശ്യമായ കരുത്തുണ്ടെന്നും കരോലിസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments