സൂറിച്ച്: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിൽ ടീമുകൾക്ക് കൈനിറയെ പണം നൽകാനൊരുങ്ങി ഫിഫ. ടീമുകൾക്ക്, ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും മുന്നൊരുക്കത്തിനായി ഫിഫ ഒന്നര മില്യൺ ഡോളർ നൽകും. ലോകകപ്പ് ജേതാക്കൾക്ക് ഇത്തവണ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത് 319 കോടി രൂപയാണ്. രണ്ടാം സ്ഥാനക്കാർക്ക് 227കോടി രൂപയും ഇത്തവണ നൽകും.
മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് 205 കോടി രൂപയും നാലാം സഥാനത്തെത്തുന്നവര്‍ക്ക് 189 കോടി രൂപയും സമ്മാനത്തുകയായി ഫിഫ നൽകും. ക്വാർട്ടർ ഫൈനലിൽ പുറത്താവുന്ന ടീമുകൾക്ക് 129 കോടി രൂപ വീതവും പ്രീക്വാർട്ടർ ഫൈനലിൽ പുറത്താവുന്നവർക്ക് 98 കോടി രൂപ വീതവും മറ്റ് ടീമുകൾക്ക് 68 കോടി രൂപ വീതവും സമ്മാനത്തുകയായി നൽകും.
Read Also:- ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍: ഹര്‍ഭജന്‍ സിംഗ്
ആതിഥേയരായ ഖത്തർ, ഉദ്ഘാടന മത്സരത്തിൽ നവംബർ 21ന് ഇക്വഡോറിനെ നേരിടും. അതേസമയം, ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം ഫുട്ബോൾ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. ഒരുമിച്ച് നിൽക്കുക എന്ന സന്ദേശത്തോടെയാണ് 2022ലെ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയത്. അറേബ്യന്‍ നാട് ആദ്യമായാണ് ഫുട്ബോള്‍ ലോകകപ്പിന് വേദിയാവുന്നത്.
Post Your Comments